മൂന്ന് ബള്‍ബും ടിവിയും ഫ്രിഡ്ജും മാത്രം; ഒറ്റമുറി വീട്ടിലെ വൈദ്യുതി ബില്‍ അരലക്ഷം രൂപ

ഭീമമായ ബില്‍ ഒഴിവാക്കാന്‍ പീരുമേട് സെക്ഷന്‍ ഓഫീസില്‍ വിശദീകരണം നല്‍കിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് കെഎസ്ഇബി ചെയ്തത്.
Only three bulbs, a TV and a fridge; The electricity bill of a one-room house is half a lakh rupees
മൂന്ന് ബള്‍ബും ടിവിയും ഫ്രിഡ്ജും മാത്രം; ഒറ്റമുറി വീട്ടിലെ വൈദ്യുതി ബില്‍ അരലക്ഷം രൂപവീടിന്റെ ടെലിവിഷന്‍ ചിത്രം

തൊടുപുഴ: വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധികയ്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കുടിശ്ശിക. വാഗമണ്‍ സ്വദേശി അന്നമ്മയ്്ക്കാണ് കെഎസ്ഇബിയുടെ ഇരുട്ടടി. ഭീമമായ ബില്‍ ഒഴിവാക്കാന്‍ പീരുമേട് സെക്ഷന്‍ ഓഫീസില്‍ വിശദീകരണം നല്‍കിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് കെഎസ്ഇബി ചെയ്തത്.

ഒറ്റമുറി വീട്ടില്‍ അന്നമ്മയും മകളുടെ മകനും മാത്രമാണ് താമസിക്കുന്നത്. വീട്ടിലാകെ മൂന്ന് ബള്‍ബും വല്ലപ്പോഴും തുറക്കുന്ന ഒരുടിവിയും ഫ്രിഡ്ജുമാത്രമാണ് ഉള്ളതെന്ന് അന്നമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കറന്റ് ബില്‍ കുടിശിക 46,000 രൂപ അടയ്ക്കണമെന്ന് കാണിച്ച് അന്നമ്മയ്ക്ക് കെഎസ്ഇബി ബില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് അന്നമ്മ മീറ്റര്‍ പരിശോധിക്കണമെന്ന് കാണിച്ച് കെഎസ്ഇബി പരാതി നല്‍കി. പരിശോധനയില്‍ മീറ്ററിന് കുഴപ്പമില്ലെന്നായിരുന്നു കെഎസ്ഇബിയുടെ കണ്ടെത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീണ്ടും കുടിശിക ഉള്‍പ്പെടെ 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ബില്‍നല്‍കി. ഇത്രയും വലിയ തുക അടയക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും അന്നമ്മ കെഎസ്ഇബി ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തു. രണ്ട് തവണ പണം അടയ്ക്കാന്‍ പോയിട്ടും 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയായിരുന്നെന്ന് അന്നമ്മ പറഞ്ഞു.

Only three bulbs, a TV and a fridge; The electricity bill of a one-room house is half a lakh rupees
'ഇടതുപക്ഷം എന്നും ഹൃദയപക്ഷം; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യമാക്കുന്നില്ല; പറഞ്ഞത് അവിടെ തന്നെയുണ്ട്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com