മദ്യലഹരിയിൽ നടുറോഡിൽ തമ്മിലടിച്ച് യുവാക്കൾ; കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമം; വിഡിയോ

ഇതര സംസ്ഥാനക്കാരായ മൂന്നം​ഗ സംഘമാണ് സൗത്ത് ജങ്ഷനില്‍ നഗരസഭ ബസ് സ്റ്റാന്റിന് മുന്നിൽ തമ്മിലടിച്ചത്
thrissur fight
നഗരസഭ ബസ് സ്റ്റാന്റിന് മുന്നിൽ തമ്മിലടിച്ചത്

തൃശൂർ: ചാലക്കുടിയിൽ നടുറോഡിൽ തമ്മിലടിച്ച് മദ്യപസംഘം. ഇതര സംസ്ഥാനക്കാരായ മൂന്നം​ഗ സംഘമാണ് സൗത്ത് ജങ്ഷനില്‍ നഗരസഭ ബസ് സ്റ്റാന്റിന് മുന്നിൽ തമ്മിലടിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കല്ലുകൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്‌ളൈ ഓവറിനടിയില്‍ അയല്‍ സംസ്ഥാനത്ത് നിന്നുള്ള നിരവധി പേര്‍ തമ്പടിച്ചിട്ടുണ്ട്. രാത്രിയും പകലും മദ്യലഹരിയില്‍ ഇവര്‍ തമ്മിലടിക്കുന്നത് നിത്യസംഭവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാല്‍നട യാത്രികര്‍ ഇതുവഴി ഭയപ്പാടോടെയാണ് കടന്ന് പോകുന്നത്. ഫ്‌ളൈ ഓവറിനടിയില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളും ഉപകരണങ്ങളും മോഷണം പോകുന്നത് പതിവാണ്. കഴിഞ്ഞാഴ്ചായാണ് ഇവിടെ നിന്നും ഒരു ബൈക്ക് മോഷണം പോയത്. യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സംഘത്തെ ഇവിടെ നിന്നും ഓടിച്ചുവിടാന്‍ പൊലീസിന്റേയും നഗരസഭയുടേയും ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com