മാർക്‌സിസ്റ്റ് വിശകലനം 'സാമ്പത്തികം മാത്രമാകുന്നു; സിപിഎം ദലിതരെ ചൂഷണം ചെയ്തതു കർഷകത്തൊഴിലാളി എന്ന സങ്കല്പം ദുരുപയോഗം ചെയ്ത്'

ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ വിമർശനം ഉന്നയിച്ച യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസിന്റെ കുറിപ്പ് വിവാദമായിരുന്നു
Geevarghese Coorilos
പിണറായി വിജയൻ, ഗീവർഗ്ഗീസ് മാർ കൂറിലോസ്ഫയൽ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ വിമർശനം ഉന്നയിച്ച യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസിന്റെ കുറിപ്പ് വിവാദമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് കാരണം ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ചയാണെന്നായിരുന്നു ഗീവർഗ്ഗീസ് മാർ കൂറിലോസിന്റെ വിമർശനം. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുകയെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനോടനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വലിയ ചർച്ചയ്ക്കാണ് വഴിതെളിയിച്ചത്.

പുരോഹിതൻമാർക്കിടയിലും ചില വിവരദോഷികൾ ഉണ്ടാകുമെന്നും, ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'പ്രളയമാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരോഹിതൻ പറഞ്ഞത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയിൽ അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നൽകിയ പാഠം'- മുഖ്യമന്ത്രിയുടെ വാക്കുകൾ. ഇതിന് മുൻപും ഇടതുപക്ഷ നയങ്ങളെ വിമർശിച്ച് കൊണ്ടുള്ള ഗീവർഗ്ഗീസ് മാർ കൂറിലോസിന്റെ പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു.

കർഷകത്തൊഴിലാളി എന്ന സങ്കല്പം ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ് കേരളത്തിൽ എന്നാണ് 2018ൽ സമകാലിക മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഗീവർഗ്ഗീസ് മാർ കൂറിലോസ് അഭിപ്രായപ്പെട്ടത്. ' മാർക്‌സിസ്റ്റ് പാർട്ടി ദളിതരെ ചൂഷണം ചെയ്തതു മുഴുവൻ ഈ സങ്കല്പത്തെ ഊട്ടിയുറപ്പിച്ചാണ്. കർഷകത്തൊഴിലാളിയാകാനല്ല ദളിതൻ ആഗ്രഹിക്കുന്നത്. ദളിതരിലെ പുതിയ തലമുറ പുതിയ മേഖലകളിലേയ്ക്ക് തിരിയാൻ ശ്രമിക്കുന്നു. അക്കാദമികമായി ഉയരാനും പ്രഫഷണലുകളാകാനും അവർ ശ്രമിക്കുന്നു. ഭൂ സമരങ്ങളിലേർപ്പെടുന്ന ദളിത് വിഭാഗമാകട്ടെ, കർഷകത്തൊഴിലാളികളാകാനല്ല, കർഷകരായിത്തീരാനാണ് സമരം ചെയ്യുന്നത്. കർഷകരും കർഷകത്തൊഴിലാളിയും രണ്ടുവർഗ്ഗം തന്നെയാണ്. ഒരുകാലത്ത് കർഷകത്തൊഴിലാളിയെക്കൊണ്ട് നമ്മളുകൊയ്യും വയലെല്ലാം നമ്മടേതാകും പൈങ്കിളിയേ എന്നു പാടിച്ചിട്ടുണ്ട്. എന്നിട്ട് ഭൂമിയോ വയലോ കർഷകത്തൊഴിലാളിയുടേതായോ? കർഷകത്തൊഴിലാളി എന്നു പറഞ്ഞ് അരികുവൽക്കരിക്കുകയാണ് ഉണ്ടായത്.'- ഗീവർഗ്ഗീസ് മാർ കൂറിലോസ് വിമർശിച്ചു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മാർക്‌സിസ്റ്റ് വിശകലനം മിക്കപ്പോഴും സാമ്പത്തികം മാത്രമാകുന്നു. അത് കൾച്ചറലാകുന്നില്ല. ഇന്ത്യയിലെ ചില സവിശേഷ സാമൂഹ്യ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാൻ അത് പര്യാപ്തമാകാതെ വരുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ ജാതീയത എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോൾ അത് സാമൂഹ്യനീതിയെന്ന തത്ത്വത്തെ മുന്നോട്ടുവെയ്ക്കാൻ പര്യാപ്തമാകാതെ വരുന്നു. ലിംഗാസമത്വം എന്ന പ്രശ്‌നം തുടങ്ങിയവയിലൊക്കെ ഈ ക്ലാസ്സ് കാറ്റഗറി എന്നത് അപര്യാപ്തമാണ്'- അദ്ദേ​ഹം കൂട്ടിച്ചേർത്തു. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.

Geevarghese Coorilos
'ഇടതുപക്ഷം എന്നും ഹൃദയപക്ഷം; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യമാക്കുന്നില്ല; പറഞ്ഞത് അവിടെ തന്നെയുണ്ട്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com