സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിന് ക്ഷണം, മോദി നേരിട്ട് വിളിച്ച് ക്ഷണിച്ചു; അസൗകര്യമറിയിച്ച് നടൻ

രജനീകാന്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും
mohanlal
നരേന്ദ്രമോദിയും മോഹൻലാലും എക്സ്

തിരുവനന്തപുരം : നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ അസൗകര്യം കാരണം സത്യപ്രതിജ്ഞാ ചടങ്ങിൽ എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ഡൽഹിയിലേക്ക് തിരിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, നടൻമാരായ അനുപം ഖേർ, അനിൽകപൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.

mohanlal
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസിന് ക്ഷണം; ഖാര്‍ഗെ പങ്കെടുക്കും

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കും. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com