കെഎസ്ആര്‍ടിസി ചെലവില്‍ ശക്തന്‍ തമ്പുരാന്‍ പ്രതിമ പുനസ്ഥാപിക്കും: കെ രാജന്‍

പ്രതിമയുടെ ശില്പി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്തശേഷം ഉടന്‍ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും.
Saktan Tampuran statue will be restored by KSRTC at KSRTC expense
കെഎസ്ആര്‍ടിസി ചെലവില്‍ ശക്തന്‍ തമ്പുരാന്‍ പ്രതിമ കെഎസ്ആര്‍ടിസി പുനസ്ഥാപിക്കും

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്ആര്‍ടിസിയുടെ ചെലവില്‍ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ്‌കുമാര്‍ ഉറപ്പു നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

പ്രതിമയുടെ ശില്പി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്തശേഷം ഉടന്‍ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും. അപകടകാരണം ശാസ്ത്രീയമായി പരിശോധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിഫ്‌ലക്ടറുകളും മറ്റും സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി ബാലചന്ദ്രന്‍ എംഎല്‍എ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Saktan Tampuran statue will be restored by KSRTC at KSRTC expense
മൂന്ന് ദിവസം ശക്തമായ ഇടിമിന്നല്‍ സാധ്യത; എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം?, അറിയേണ്ടതെല്ലാം

ഇന്ന് പലര്‍ച്ചയോടെയാണ് ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തന്‍ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com