കൊങ്കൺ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ: 38 ട്രെയിനുകളുടെ സമയത്തിൽ മാറ്റം

ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈംടേബിൾ
Train Timing
കൊങ്കൺ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽപ്രതീകാത്മക ചിത്രം

കൊച്ചി: കൊങ്കൺ റെയിൽപാതയിലൂടെയുള്ള ട്രെയിനുകളുടെ മൺസൂൺ ടൈംടേബിളിൽ ഇന്നു മുതൽ മാറ്റം. മഴക്കാലത്ത് കല്ലും മണ്ണും വീണുളള അപകടങ്ങൾക്കു സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിളാണ് നിലവിൽ വന്നത്. മഴ കനത്താൽ ട്രെയിനുകളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും. ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈംടേബിൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമയം മാറുന്ന പ്രധാന ട്രെയിനുകൾ

  • തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. കോഴിക്കോട്-വൈകീട്ട് ആറിനുപകരം 5.07-ന്‌ എത്തും. നിലവിൽ-7.32ന് കണ്ണൂരിൽ എത്തുന്ന ട്രെയിൻ 6.37 നാകും എത്തുക.

  • ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ വൈകും. മംഗളൂരു- പുലർച്ചെ 5.45. കണ്ണൂർ-8.07. ഷൊർണൂർ-12.05. രാത്രി 7.35-ന്‌ തിരുവനന്തപുരം.

  • എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂർ നേരത്തേ പുറപ്പെടും. ഉച്ചയ്ക്ക് 1.25 ന് പുറപ്പെട്ടിരുന്ന ട്രെയിൻ എറണാകുളത്തു നിന്ന് എടുക്കുക രാവിലെ-10.30.

  • നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ വൈകിയെത്തും. രാത്രി 11.35-ന് മംഗളൂരു. ഷൊർണൂർ-പുലർച്ചെ-5.25. എറണാകുളം-8.00.

  • മംഗളുരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്ക്ക്-12.45-ന് പുറപ്പെടും. നിലവിൽ-2.20.

  • മംഗളൂരു-ഗോവ വന്ദേഭാരത് (20646) 8.30-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 1.15-ന് പകരം രണ്ടിന് ഗോവയിലെത്തും.

  • ഗോവ-മംഗളൂരു വന്ദേഭാരത് (20645) വൈകീട്ട് 5.35-ന് പുറപ്പെടും. നിലവിൽ 6.10-നാണ് പുറപ്പെടുന്നത്.

  • മുംബൈ-ഗോവ വന്ദേഭാരത് (22229) രാവിലെ 5.25-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 3.30-ന് മാത്രമേ ഗോവയിലെത്തൂ.

  • നിലവിലെ സമയത്തേക്കാൾ 2.20 മണിക്കൂർ വൈകും.

  • ഗോവ-മുംബൈ വന്ദേഭാരത് (22230) ഉച്ചയ്ക്ക് 12.20-ന് പുറപ്പെടും. 2.40-നാണ് പുറപ്പെട്ടിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com