'ഞങ്ങൾ പോകുന്നു'; ബന്ധുക്കളെ ഫോണിൽ വിളിച്ച് പറഞ്ഞ് മൂന്നം​ഗ കുടുംബം ജീവനൊടുക്കി: ആത്മഹത്യ കുറിപ്പ് കണ്ടെത്തി

സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്
neyyattinkara suicide
മൂന്നം​ഗ കുടുംബം ജീവനൊടുക്കി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും അച്ഛനും മകനും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ. നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന.

neyyattinkara suicide
മറ്റൊരാൾക്കൊപ്പം താമസമാക്കി: മുൻ ഭാര്യയെ പിന്തുടർന്ന് ആക്രമിച്ച് യുവാവ്, മുടി പിഴുതെടുത്തു; ​ഗുരുതരാവസ്ഥയിൽ

ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തി.

എന്തോ ദ്രാവകം കുപ്പിയിൽനിന്ന് കുടിച്ചു കസേരയിൽ ഇരിക്കുന്ന മണിലാലിനെയാണ് കണ്ടത്. വീടിനകത്തു കയറി നോക്കിയപ്പോൾ സ്മിതയെയും അഭിലാലിനെയും അവശനിലയിൽ കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും പിന്നാലെ മണിലാലിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമർശം. തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com