'മോദി സർക്കാരിൽ അം​ഗമായത് അഭിമാനം, വാര്‍ത്തകളെല്ലാം തെറ്റ്'

കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരിൽ അം​ഗമായത് അഭിമാനകരമെന്ന് സുരേഷ് ഗോപി
suresh gopi
നരേന്ദ്രമോദിക്കൊപ്പം സുരേഷ് ഗോപി എക്‌സ്‌

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിൽ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരിൽ അം​ഗമായത് അഭിമാനകരമാണെന്നും സുരേഷ് ​ഗോപി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ, കേരളത്തിന്റെ വികസനത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കാൻ ഞങ്ങളെല്ലാം പ്രതിബദ്ധരായിരിക്കും. മന്ത്രിസഭയിൽ നിന്നും രാജിവെക്കുന്നു എന്ന തരത്തിൽ ഏതാനും മീഡിയകളിൽ വന്നത് തികച്ചും തെറ്റാണെന്നും, മന്ത്രിയായി തുടരുമെന്നും സുരേഷ് ​ഗോപി കുറിപ്പിൽ സൂചിപ്പിച്ചു.

suresh gopi
'എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ; താമസിയാതെ എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്'

നേരത്തെ കരാറിലേർപ്പെട്ട സിനിമകളിൽ അഭിനയിക്കേണ്ടതുണ്ടെന്നും അതിനാൽ മന്ത്രിപദവിയിൽ നിന്നും സുരേഷ് ​ഗോപി ഒഴിയുമെന്നുമായിരുന്നു വാർത്തകൾ. എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ; താമസിയാതെ എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത് എന്ന് സുരേഷ് ​ഗോപിയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com