കോളജിലെ എസ്എഫ്‌ഐ നേതാവ്; 'സുരേഷ് ​ഗോപിയുടെ ഈ വളർച്ച പ്രതീക്ഷിച്ചത്'; അഭിമാനമെന്ന് സുഹൃത്തുക്കള്‍

രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണം അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യമാണെന്ന് പറയുകയാണ് സുരേഷ് ഗോപിയുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും
suresh gopi college
സുരേഷ് ​ഗോപി കോളജ് കാലഘട്ടത്തിൽ

കൊല്ലം: തങ്ങളുടെ നാട്ടുകാരന്‍ കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിന്റെ സന്തോഷത്തിലാണ് കൊല്ലംകാര്‍. ഫാത്തിമ മാതാ നാഷണല്‍ കോളജിലെ എസ്എഫ്‌ഐ നേതാവില്‍ നിന്നാണ് സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി വളര്‍ന്നത്. സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണം അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യമാണെന്ന് പറയുകയാണ് സുരേഷ് ഗോപിയുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.

suresh gopi college
'എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ; താമസിയാതെ എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്'

കൊല്ലം ഫാത്തിമ കോളജിലെ ഊര്‍ജസ്വലനായ വിദ്യാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്ന താരം ആദ്യമായി മത്സരിച്ച് വിജയിക്കുന്നത് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റുഡന്റ് സെക്രട്ടറി എന്ന സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ്. സുരേഷ് ഗോപിയെക്കുറിച്ച് അറിയാമായിരുന്നവര്‍ അദ്ദേഹത്തിന്റെ വിജയം പ്രതീക്ഷിച്ചിരുന്നു എന്ന് കോളജില്‍ സഹപാഠിയായിരുന്ന ഇന്നസെന്റ് ജോസഫ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോളജ് പഠനകാലത്ത് ആകര്‍ഷമായ വ്യക്തിത്വമുള്ള മികച്ച വിദ്യാര്‍ത്ഥിയായിരുന്നു സുരേഷ്. എംപിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം സ്വാഭാവിക മുന്നേറ്റമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടു, നിരവധി വിഷയങ്ങളിലാണ് ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.- ഇന്നസെന്റ് ജോസഫ് വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി അധികാരമേറ്റതില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1975- 80 കാലഘട്ടത്തിലെ ഫാത്തിമ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹമെടുത്തു. കോളജ് പഠനത്തിനു ശേഷം സിവില്‍ സര്‍വീസ് പഠിക്കാനായി ചേര്‍ന്നെങ്കിലും അത് പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം സിനിമയിലേക്ക് ചുവടുവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com