ജോസ് കെ മാണിക്കെതിരെ വിമര്‍ശനം; ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി

ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ സിപിഎം അണികള്‍ക്കും എതിര്‍പ്പുണ്ടെന്നും ജോസ് ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയാണെന്നും ബിനു വിമര്‍ശിച്ചിരുന്നു
Criticism against Jose K Mani; CPM expelled Binu Pulikakandam
ജോസ് കെ മാണിലക്കെതിരെ വിമര്‍ശനം; ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി

കോട്ടയം: പാലാ നഗരസഭ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് നടപടി. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ബിനു പുളിക്കകണ്ടം വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി.

ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ സിപിഎം അണികള്‍ക്കും എതിര്‍പ്പുണ്ടെന്നും ജോസ് ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയാണെന്നും ബിനു വിമര്‍ശിച്ചിരുന്നു. ജനങ്ങളെ നേരിടാന്‍ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പരസ്യമായി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Criticism against Jose K Mani; CPM expelled Binu Pulikakandam
വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലായില്‍ മത്സരിച്ചാല്‍ ജോസ് കെ മാണി ഇനി വിജയിക്കില്ലെന്ന് അറിയാം. പാലായില്‍ സിപിഐഎം വോട്ടുകള്‍ കിട്ടിയാലും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടില്ല. നിലനില്‍പ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങള്‍ നടത്തില്ലെന്നും ബിനു പറഞ്ഞു.

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനതെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ മുന്നില്‍ നിന്ന ആളാണ് ബിനു. കേരള കോണ്‍ഗ്രസിന് നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കിയപ്പോള്‍ മുതല്‍ ബിനു കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധത്തില്‍ ആയിരുന്നു. ജോസ് കെ മാണിക്ക് രാജ്യ സഭ സീറ്റ് നല്‍കിയതിന് പിന്നാലെ കറുത്ത വസ്ത്രം ഉപേക്ഷിക്കുകയാണെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com