നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ആരും അറിഞ്ഞില്ല, ഡ്രൈവർക്ക് ദാരുണാന്ത്യം

അപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് വാൻ ഡ്രൈവർ മരിച്ചത്.
Thrissur
അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ

തൃശൂർ: വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.

സർവീസ് റോഡിൽ തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ബസിന് പിറകിലാണ് പാലക്കാട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചത്. അപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് വാൻ ഡ്രൈവർ മരിച്ചത്. പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Thrissur
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം, അഞ്ചുദിവസത്തിനകം കുറ്റപത്രം

വാനിന്റെ മുൻഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. തുടർന്ന് നാട്ടുകാർ പീച്ചി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. കറുപ്പയ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com