സെൽഫി പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വനിത ഡോക്ടറിൽ നിന്ന് ഏഴ് ലക്ഷം രൂപയും 30 പവനും കവർന്നു; വ്ലോ​ഗർ 'ഫുഡി മേനോൻ' പിടിയിൽ

അഭിഭാഷകൻ കൂടിയായ ഇയാൾ ഫുഡി മേനോൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്
Foodie Menon
ജയശങ്കർ മേനോൻ

തൃശൂർ: സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയ യൂട്യൂബർ പിടിയിൽ. എറണാകുളം കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോൻ ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അഭിഭാഷകൻ കൂടിയായ ഇയാൾ ഫുഡി മേനോൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വർണവും തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയായ ഡോക്‌ടറുടെ പരാതിയിലാണ് അറസ്‌റ്റ്.

Foodie Menon
പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ചു: യുവാവ് മരിച്ചു

ഇരുവരും തമ്മിലുള്ള സെൽഫി ഫോട്ടോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് വനിത ഡോക്‌ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വർഷം ജനുവരി 14 മുതൽ ‍ഡിസംബർ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാർഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലീസ് പറയുന്നു. ഇത് കൂടാതെ 30 പവനോളം സ്വർണവും ഇയാൾ പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്. 'ഫുഡി മേനോൻ' എന്ന പേരിൽ ഇൻസ്‌റ്റഗ്രാമിലും ഫേസ്ബുക്ക്, യൂട്യൂബ്‌ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫുഡ് വ്ലോഗുകളിലൂടെ ജനങ്ങൾക്ക് പരിചിതനായ വ്യക്തിയാണ് അറസ്‌റ്റിലായ ജയശങ്കർ മേനോൻ. ഇയാൾക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com