ടിസി വൈകുന്നതുകൊണ്ട് ഉപരിപഠനം തടസ്സപ്പെടില്ല; സർവകലാശാലകൾക്ക് അടിയന്തര നിർദേശം നൽകി മന്ത്രി ആർ ബിന്ദു

പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ ടിസി സമർപ്പിക്കാൻ സാവകാശം നൽകാൻ നിര്‍ദേശം
മന്ത്രി ആര്‍ ബിന്ദു
മന്ത്രി ആര്‍ ബിന്ദു സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) സമർപ്പിക്കുന്നതിൽ സാവകാശം നൽകണമെന്ന് സർവകലാശാലകൾക്ക് നിർദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥികൾക്ക് ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ ടിസി സമർപ്പിക്കാൻ സാവകാശം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മന്ത്രി ആര്‍ ബിന്ദു
23 മലയാളികളുടെ മരണം സ്ഥിരീകരിച്ചു, രണ്ട് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ, ബിഎഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകളുടെ അവസാന സെമസ്റ്ററിലോ അവസാന വർഷത്തിലോ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്‌സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സ‍ർവകലാശാലകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com