മകന് കളിപ്പാട്ടവും ചോക്ലേറ്റുമായി വീട്ടിലെത്തി, ഒരുമാസം കുഞ്ഞിനൊപ്പം കളിച്ചും ചിരിച്ചും ചെലവഴിച്ചു; ഷിബുവിന്റെ വിയോഗത്തില്‍ വിതുമ്പി നാട്

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച ഷിബു വര്‍ഗീസിന്റെ (38) വിയോഗവാര്‍ത്തയില്‍ കണ്ണീരണിഞ്ഞ് നാട്.
kuwait fire
ഷിബു വർഗീസ്

കോട്ടയം: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച ഷിബു വര്‍ഗീസിന്റെ (38) വിയോഗവാര്‍ത്തയില്‍ കണ്ണീരണിഞ്ഞ് നാട്. ചങ്ങനാശേരി പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ കുടുംബാംഗമായ ഷിബു മകന്‍ ഏയ്ഡന് നിറയെ കളിപ്പാട്ടങ്ങളും ചോക്ലേറ്റ് മിഠായികളുമായി കഴിഞ്ഞ ജൂലൈയിലാണ് നാട്ടിലെത്തിയത്. ഒരുമാസം മകനോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിച്ച് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയപ്പോള്‍ ആരും കരുതി കാണില്ല ഇനി ഒരു മടക്കം ഉണ്ടാവില്ലെന്ന്.

തിരികെ പോകുമ്പോള്‍ മകനെ അച്ഛന്‍ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞാണ് വീട് വിട്ടിറങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ഭാര്യ റോസി കുഞ്ഞുമായി തൃക്കൊടിത്താനത്തെ കുടുംബവീട്ടിലാണ് താമസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പായിപ്പാട്ടെ വീട്ടില്‍ ഷിബുവിന്റെ സഹോദരന്‍ ഷിനുവാണ് താമസം. സഹോദരന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് ബോധരഹിതനായി വീണ ഷിനുവിനെ നാട്ടുകാരും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തി. കുവൈത്തിലുള്ള ഷിബുവിന്റെ മൂത്തസഹോദരന്‍ ഷിജുവാണ് മരണവിവരം നാട്ടില്‍ വിളിച്ചറിയിച്ചത്.

ഇരുവര്‍ക്കും ഒരേ കമ്പനിയിലായിരുന്നു ജോലി. ഷിബുവിന്റെ ഫ്‌ലാറ്റിനു സമീപത്ത് തന്നെയാണ് ഷിജു കുടുംബസമേതം താമസിച്ചിരുന്നത്. തീപിടിച്ച വിവരമറിഞ്ഞ് ഓടിയെത്തിയ സഹോദരനെ കാത്തിരുന്നത് കൂടപ്പിറപ്പിന്റെ വിയോഗവാര്‍ത്തയായിരുന്നു.

kuwait fire
അച്ഛന്റെ അടുത്തേക്ക് ആദ്യത്തെ ജോലി; അമ്മയോടും സഹോദരങ്ങളോടും യാത്രപറഞ്ഞിറങ്ങിയത് അഞ്ച് ദിവസം മുൻപ്; നൊമ്പരമായി ശ്രീഹരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com