പനമരത്തെ ആശങ്കയിലാക്കി കാട്ടാനക്കൂട്ടം; രണ്ട് ആനകളെ കാടുകയറ്റി: ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം

പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്
WILD ELEPHANT
പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്

കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയെ ആശങ്കയിലാക്കി വീണ്ടും കാട്ടാനക്കൂട്ടം. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്. വനപാലകർ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രണ്ട് ആനകളെ കാട്ടിലേക്ക് തുരത്തി.

WILD ELEPHANT
ചിങ്ങവനത്ത് പൊലീസുകാര്‍ തമ്മില്‍ അടിപിടി; തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി

പടക്കം പൊട്ടിച്ചും മറ്റുമാണ് വനപാലകരും നാട്ടുകാരും ചേർന്ന് രണ്ട് ആനകളെ കാട്ടിലേക്ക് ഓടിച്ചത്. രണ്ട് ആനകള്‍ പനവരം നീര്‍വാരം പരിയാരത്തുള്ള വിശാലമായ തോട്ടത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഈ ആനകളില്‍ ഒന്ന് ഒരു കുട്ടിയാനയാണ്. അതിനാൽ കൂടെയുള്ള ആന അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിച്ചാണ് ആനകളെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുത്, സഹകരിക്കണം എന്നാണ് നിർദേശം. അതിനിടെ കാട്ടാനക്കൂട്ടം ഇറങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങുന്ന പ്രദേശമാണ് ഇത്. കഴിഞ്ഞ ജനുവരിയില്‍ ഇതേ പ്രദേശത്ത് എട്ട് ആനകളാണ് ഇറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com