'ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളാക്കി; മതസ്പര്‍ധവളര്‍ത്തി രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചു'; കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്.
Complaint to DGP against KK Latika
കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതിഫെയ്‌സ്ബുക്ക്

കോഴിക്കോട്: കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ലതിക ഷാഫി പറമ്പിലിനെ ഒരുമതത്തിന്റെ ആളായി ചിത്രികരിച്ചെന്നും മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീനേട്ടുമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

ജനങ്ങളുടെ മനസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായെന്നും ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെകെ ലതികയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. മുന്‍ എംഎല്‍എ ആയിരുന്നതിനാലും ഒരുപാട് ആളുകളെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തി ആയതിനാലും മനപ്പൂര്‍വം ഇത്തരം ഒരു പ്രവൃത്തി ചെയ്തതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് 259 എ പ്രകാരവും നടപടിയെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെകെ ലതികയ്ക്ക് നിയമപരമായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്കും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ പ്രവണത ഉണ്ടാകുമെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു.

Complaint to DGP against KK Latika
മറ്റത്തൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; പഞ്ചായത്ത് പ്രസിഡന്‍റിന് കുത്തേറ്റു, പിന്നില്‍ ബിജെപിയെന്ന് ആരോപണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com