
കോഴിക്കോട്: പെരുമണ്ണ അരമ്പച്ചാലില്‍ വീടിനു മുകളില്‍ മരംവീണ് വയോധിക മരിച്ചു.പന്തീരാങ്കാവ് അരമ്പചാലില്‍ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. തൊട്ടടുത്ത പറമ്പില്‍ വീടുനിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുമ്പോഴായിരുന്നു അപകടം.
മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ചിരുതകുട്ടിയുടെ ദേഹത്തേക്ക് പനയുടെ അവശിഷ്ടങ്ങള്‍ വീഴുകയായിരുന്നു. പന ആദ്യം പ്ലാവിലേക്കാണു മറിഞ്ഞത്. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്നു ചിരുതക്കുട്ടിയുടെ ദേഹത്തേക്കു പനയും പ്ലാവും കൂടി വീഴുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.
Advertisements
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമീപത്തുണ്ടായിരുന്ന മകന്‍ വിനോദിന്റെ അഞ്ചുവയസുകാരിയായ മകള്‍ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പന്തീരങ്കാവ് പൊലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആര്‍എഫ് വളണ്ടിയര്‍മാരും സ്ഥലത്തെത്തി. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ