പാലക്കാട് സ്ഥാനാര്‍ഥിയാകാനില്ല; ഉടനെ മത്സരരംഗത്തേക്കില്ലെന്ന് രമേഷ് പിഷാരടി

പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും പിഷാരടി
Actor Ramesh Pisharody has said that he will not contest the Palakkad by-election
പാലക്കാട് സ്ഥാനാര്‍ഥിയാകാനില്ല; ഉടനെ മത്സരരംഗത്തേക്കില്ലെന്ന് രമേഷ് പിഷാരടിഫെയ്‌സ്ബുക്ക്‌

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ രമേഷ് പിഷാരടി. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും പിഷാരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേഷ് പിഷാരടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍നിന്നും ജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നത്. മണ്ഡലത്തില്‍ യുവസ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്ന് ഷാഫി പറമ്പിലും അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മത്സരംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Actor Ramesh Pisharody has said that he will not contest the Palakkad by-election
ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ 168 പവന്‍ സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com