ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ചു; ജെഡിഎസ് കേരളഘടകം പുതിയ പാര്‍ട്ടിയാകും

തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം
kerala jds-new-party
മാത്യു ടി തോമസ്ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ചു. പുതിയ പാര്‍ട്ടിയുമായി ജെഡിഎസ് കേരള ഘടകം. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതിലേക്ക് കേരള ഘടകം ലയിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.

ദേശീയ ഘടകവുമായി കേരള ഘടകത്തിന് ബന്ധമില്ലെന്നും പേരില്‍ മാത്രമാണ് ബന്ധം എന്നും മാത്യു ടി തോമസ് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. പുതിയ പാര്‍ട്ടിയുടെ പേരില്‍ ജനതാദള്‍ എന്ന് ഉണ്ടാകും. അതിലേക്കാകും രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന കേരള ഘടകം ലയിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

kerala jds-new-party
ബോംബ് രാഷ്ട്രീയത്തിന്റെ മറ്റൊരു ക്രൂരത കൂടി; നടുക്കുന്ന കണ്ണൂര്‍ക്കഥകള്‍

നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ ലയിക്കുക. തങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്നും ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ അതിലേക്ക് ലയിക്കുമെന്നും മാത്യു ടി.തോമസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com