തൃശൂര്‍: യോഗാ ദിനത്തോടനുബന്ധിച്ചു കുതിരപ്പുറത്ത് യോഗ ചെയ്ത് എന്‍സിസി കേഡറ്റുകള്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ തെക്കേഗോപുരനടയില്‍ മഴയെ അവഗണിച്ചായിരുന്നു യോഗാഭ്യാസം. കാലത്ത് 7 മുതല്‍ 8 മണി വരെ 600 എന്‍ സി സി കേഡറ്റുകളുടെ യോഗാ പരിശീലനമാണ് നടന്നത്.
എറണാകുളം ഗ്രൂപ്പ് ഹെഡ്ക്വാട്ടേഴ്‌സിനു കീഴിലുള്ള 7കേരള ഗേള്‍സ് ബറ്റാലിയന്‍ എന്‍സിസി യാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. 1 കേരള റിമൗണ്ട് ആന്‍ഡ് വെറ്ററിനറി സ്‌ക്വാഡ്രന്‍ എന്‍സിസിയിലെ കേഡറ്റുകളുടെ അശ്വാരൂഢ യോഗാഭ്യാസവും അവതരിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
1 കേരള റിമൗണ്ട് ആന്‍ഡ് വെറ്റിനറി സ്‌ക്വാഡ്രന്‍ എന്‍സിസി , 7കേരള ഗേള്‍സ് ബെറ്റാലിയന്‍ എന്‍സിസിയിലെ കേഡറ്റുകളാണ് യോഗ പരിശീലനത്തില്‍ പങ്കെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക