തമിഴ്‌നാട്ടിൽ മഴ കുറഞ്ഞു; കേരളത്തിൽ പച്ചക്കറി വില കുത്തനെ ഉയർന്നു, സെഞ്ച്വറി കടന്ന് തക്കാളി വില

എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്
Tomato rate
കേരളത്തിൽ പച്ചക്കറി വില കുത്തനെ ഉയർന്നുഎക്സ്പ്രസ് ഫോട്ടോസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. മുന്‍പന്തിയില്‍ തുടരുന്നത്‌ ഇഞ്ചിയുടെ നിരക്ക്‌ തന്നെയാണ്‌. 240 രൂപയാണ് എറണാകുളത്ത് നിരക്ക്.

മഴയില്ലാത്തതിനാൽ തമിഴ്നാട്ടിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞതാണ് വില കാടാൻ കാരണം. 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ ഒറ്റയടിക്ക് 40 രൂപയിലെത്തി. ബീൻസിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Tomato rate
കാമറയും ഐഫോണും മോഷ്ടിച്ചത് 'ഇയാളെ പോലൊരാൾ'; ഭിന്നശേഷിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് പരാതി

വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉൽപാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിലും ഇത് വിപണിയിൽ പ്രതിഫലിക്കും. സർക്കാർ സംവിധാനം ഇടപ്പെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com