ഇടമലയാര്‍ ഇറിഗേഷന്‍ അഴിമതി; 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ

ഇതുവഴി സര്‍ക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് പ്രോസിക്യൂഷന്‍ കേസ്
idamalayar cannal corruption case verdict
ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി അഴിമതി; 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷപ്രതീകാത്മക ചിത്രം

തൃശൂര്‍: ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി അഴിമതിയില്‍ 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും ആറുലക്ഷം വീതം പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ അടക്കം 48 പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു

ചാലക്കുടി സ്വദേശി പിഎല്‍ ജേക്കബായിരുന്നു പരാതിക്കാരന്‍. എട്ടുകിലോമീറ്റര്‍ വരുന്ന കനാലിന്റെ പണി വിവിധ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കിയായിരുന്നു അഴിമതി. വേണ്ടത്ര സാധന സാമഗ്രികള്‍ ഉപയോഗിക്കാതെയാണ് കനാല്‍ പണിതത്. ഇതുവഴി സര്‍ക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2003- 04 കാലത്തായിരുന്നു നിര്‍മ്മാണ പ്രവവര്‍ത്തനങ്ങള്‍ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിജിലന്‍സ് ജഡ്ജി ജി അനിലാണ് ശിക്ഷ വിധിച്ചത്. 39 കേസുകളായി 51 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറുപേര്‍ വിചാരണ ഘട്ടത്തില്‍ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി. ശിക്ഷിക്കപ്പെട്ടവര്‍ 6 ലക്ഷം പിഴയടയ്ക്കണമെന്നും ഉത്തരവിലുണ്ട്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായ വി.കെ.ശൈലജന്‍, ഇ.ആര്‍.സ്റ്റാലിന്‍ എന്നിവര്‍ ഹാജരായി.

idamalayar cannal corruption case verdict
'രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചു'; പെരിയ കൊലക്കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com