സില്‍വര്‍ ലൈനിന് അനുമതി വേണം, 24,000 കോടിയുടെ സാമ്പത്തിക പാ​ക്കേജും; കേന്ദ്രത്തോട് കേരളം

സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിൽ പ്രത്യേക സ​ഹായം
kerala again demand
ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ നിന്ന്പിടിഐ
Updated on

ന്യൂഡൽഹി: സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി നൽകണമെന്നു കേന്ദ്രത്തോടു വീണ്ടും ആവശ്യപ്പെട്ട് കേരളം. ധനമന്ത്രിമാരുടെ ബജറ്റിനു മുന്നോടിയായുള്ള യോ​ഗത്തിലാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ആവശ്യം ഉന്നയിച്ചത്. വർധിച്ചു വരുന്ന റയിൽ ​ഗതാ​ഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം വ്യക്തമാക്കി.

24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിനു അനവദിക്കണമെന്നും യോ​ഗത്തിൽ ബാല​ഗോപാൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിൽ പ്രത്യേക സ​ഹായമാണ് ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഈ വർഷത്തെ കടമെടുപ്പ് പരിധി ജി‍ഡിപിയുടെ മൂന്നര ശതമാനായി ഉയർത്തണം. കേന്ദ്ര, സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 50-50 ആക്കി ഉയർത്തണം. ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിനു നൽകിയ 6000 കോടക്ക് തുല്യമായ തുക ഈ വർഷം ഉപാധികൾ ഇല്ലാതെ കടം എടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

kerala again demand
മില്‍മയില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com