ഡോക്ടര്‍ക്ക് കൈക്കൂലി കൊടുത്തത് കുറഞ്ഞു, ശസ്ത്രക്രിയ ചെയ്ത രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

അനസ്‌തേഷ്യ നല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടും മരവിപ്പിക്കാതെയാണ് സര്‍ജറി നടത്തിയെന്നും അനിമോന്‍ പറയുന്നു
ani mon
ഇടതുകാലിന്റെ പാദം പഴുത്തതിനെ തുടര്‍ന്ന് ഈ മാസം 17ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ അനിമോന്‍ ചികിത്സ തേടുകയായിരുന്നുസമകാലിക മലയാളം

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയത് കുറഞ്ഞുപോയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്ത രോഗിക്ക് തുടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. തൃക്കുന്നപ്പുഴ സ്വദേശി അനിമോനാണ്

ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. അനസ്‌തേഷ്യ നല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടും മരവിപ്പിക്കാതെയാണ് സര്‍ജറി നടത്തിയെന്നും അനിമോന്‍ പറയുന്നു.

ani mon
സില്‍വര്‍ ലൈനിന് അനുമതി വേണം, 24,000 കോടിയുടെ സാമ്പത്തിക പാ​ക്കേജും; കേന്ദ്രത്തോട് കേരളം

ഹരിപ്പാട് കിഴക്കേക്കര ബിജു ഭവനത്തില്‍ അനിമോനാണ് ചികിത്സ നിഷേധിച്ചതായി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇടതുകാലിന്റെ പാദം പഴുത്തതിനെ തുടര്‍ന്ന് ഈ മാസം 17ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ അനിമോന്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സുനിലിനെയാണ് ചികിത്സയ്ക്കായി സമീപിച്ചത്. തുടര്‍ന്ന് 19 ്ന് ബുധനാഴ്ച ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിനായി ആശുപത്രിയില്‍ പേവാര്‍ഡ് എടുക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി 5000 രൂപ നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് 2000 രൂപ നല്‍കിയെന്നും അനിമോന്റെ ഭാര്യ ബീന പറഞ്ഞു.

പിന്നീട് 19 ന് ഉച്ചയോടെ സര്‍ജറി നടത്തി. സൂപ്രണ്ട് തന്നെയാണ് സര്‍ജറി നടത്തിയത്. അതേസമയം തന്റെ കാല് മരവിപ്പിക്കാതെയാണ് സര്‍ജറി നടത്തിയതെന്ന് അനിമോന്‍ പറഞ്ഞു. അനസ്‌തേഷ്യ ചെയ്യുന്നതിനുള്ള രേഖകളില്‍ തന്നെക്കൊണ്ട് ഒപ്പ് വെക്കുകയും ചെയ്തതാണ്. എന്നാല്‍ ഡോക്ടര്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ കാലു മരവിപ്പിക്കാതെ ശസ്ത്രക്രിയ നടത്തിയത് എന്ന് അനിമോന്‍ പറഞ്ഞു.

ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൂപ്രണ്ടിനെ കണ്ട് ഭര്‍ത്താവി്‌ന് തുടര്‍ ചികിത്സ നല്‍കാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ വെറുതെ ചികിത്സിക്കാന്‍ പറ്റില്ലെന്നും പണം തന്നാല്‍ നോക്കാം എന്നും ഡോക്ടര്‍ തന്നോട് പറഞ്ഞുവെന്ന് ബീന പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. 21 ന് ബീനയുടെ സഹോദരി ചികിത്സാ നിഷേധിക്കുന്നത് സംബന്ധിച്ച് ഡോക്ടറോട് സംസാരിച്ചുവെങ്കിലും ഡോക്ടര്‍ മറുപടി നല്‍കാതെ പോയി. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അസഭ്യം പറഞ്ഞുകൊണ്ട് ബീനയുടെ കഴുത്തില്‍ കുത്തി പിടിച്ചുവെന്നും മൊഴിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന് ചികിത്സ നിഷേധിച്ചതും അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയ ചെയ്തതിലും മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും ബീന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com