കോഴിക്കോട് ഇനി രാജ്യത്തെ ആദ്യ സാഹിത്യനഗരം; പ്രഖ്യാപന ചടങ്ങില്‍ എംടി എത്തിയില്ല

2023 ഒക്ടോബര്‍ 31-നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്
kozhikode-first-unesco-city-of-literature in india
കോഴിക്കോട് ഇനി രാജ്യത്തെ ആദ്യ സാഹിത്യനഗരം; പ്രഖ്യാപന ചടങ്ങില്‍ എംടി എത്തിയില്ല ഫെയ്‌സ്ബുക്ക്

കോഴിക്കോട്: യുനെസ്‌കോ സാഹിത്യനഗരമായി തെരഞ്ഞെടുത്ത കോഴിക്കോടിന് പദവി സ്വന്തം. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ ഔദ്യോഗിക പ്രഖ്യാപനംമന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി.

2023 ഒക്ടോബര്‍ 31-നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

kozhikode-first-unesco-city-of-literature in india
'ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു'; വയനാട്ടിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

ചടങ്ങില്‍നിന്ന് എംടി.വാസുദേവന്‍ നായര്‍ വിട്ടുനിന്നു. എംടി പങ്കെടുക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി ചടങ്ങില്‍ പങ്കെടുക്കാത്തത് എന്ന് യുഡിഎഫ് വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com