വയനാട്ടിൽ രണ്ട് ദിവസത്തിനിടെ കടുവ കൊന്നത് മൂന്ന് പശുക്കളെ; ജഡവുമായി നടുറോഡിൽ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം

കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tiger Attack Wayanad
കേണിച്ചിറയിൽ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

വയനാട്: കടുവ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് കേണിച്ചിറയിൽ പശുക്കളുടെ ജഡവുമായി നടുറോഡില്‍ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ മൂന്നെണ്ണം ചത്തു. കടുവയെ കൂടു സ്ഥാപിച്ച് പിടിക്കുക എന്ന വനം വകുപ്പിന്റെ നടപടിയില്‍ ഫലം കാണാത്തതിനാല്‍ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേണിച്ചിറയിൽ ഇറങ്ങിയ കടുവയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതായി വനം വകുപ്പ് അറിയിച്ചിരുന്നു. പത്തു വയസ്സുള്ള 'തോൽപ്പെട്ടി 17' എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങിയിരിക്കുന്നത്. കടുവയെ പിടിക്കാൻ കൂടും നിരീക്ഷണ കാമറയുമടക്കമുള്ള നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. എന്നാൽ വന്യ ജീവി ആക്രമണം നേരിടുന്ന പ്രദേശത്ത് മതിയായ വനം വകുപ്പ് ഉദ്യോ​ഗസ്ഥരു പോലുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Tiger Attack Wayanad
നിയന്ത്രണം വിട്ട് ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു; ശരീരത്തില്‍ കമ്പി തുളച്ചു കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കുന്നതു വരെ ഉപരോധം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു. വയനാട് സൗത്ത് ഡിഎഫ്ഒ സ്ഥിര നിയമനം ഇതുവരെ നടത്തിയിട്ടില്ല. അതിനാൽ ഇവിടുള്ള വന്യജീവി ആക്രമണത്തിനെതിരെയുള്ള പരിഹാര നടപടിക്ക് നേതൃത്വ വഹിക്കാനോ അതിന്റെ ആശങ്ക പരിഹരിക്കാനോ ഉള്ള ഉദ്യോഗസ്ഥര്‍ ഇവിടെയില്ലെന്നും നാട്ടുകാര്‍ ആക്ഷേപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com