മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു, പുതിയ വ്യവസ്ഥകള്‍ ജൂലൈ 15 മുതല്‍

തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ചിരുന്നത്.
milma employees strike
മില്‍മ സമരം തീര്‍ന്നു പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ചിരുന്നത്.

സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍പ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.

milma employees strike
ശക്തമായ മഴ: കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, ഒഴിവായത് വന്‍അപകടം

സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ജൂലൈ മാസം 15 ാം തീയ്യതി മുതല്‍ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ മില്‍മയില്‍ നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കി. ഇത് അംഗീകരിച്ചാണ് ജൂണ്‍ 25 മുതല്‍ പ്രഖ്യാപിച്ചിരുന്ന സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് പിന്‍വലിക്കാന്‍ യൂണിയനുകള്‍ സമ്മതിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മില്‍മ മാനേജ്‌മെന്റ് പ്രതിനിധികള്‍, സിഐടിയു, ഐഎന്‍ടിയുസി, ഐടിയുസി, ലേബര്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com