ഛത്തീസ്​ഗഢിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്; മൃതദേഹം ജന്മനാട്ടിലെത്തിച്ചു

മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടർന്ന് നന്ദിയോട് ജം​ഗ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും.
R Vishnu
വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണു

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്‍റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ ഒ‌ന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേ​​ഹം മേയർ ആര്യ രാജേന്ദ്രൻ, കല്പറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടർന്ന് നന്ദിയോട് ജം​ഗ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും. ഇന്ന് 12 മണിക്കാണ് സംസ്കാരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

R Vishnu
കൊച്ചുവേളിയിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യുവരിച്ചത്. ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ നഴ്സായ നിഖിലയാണ് വിഷ്ണുവിന്റെ ഭാര്യ. മക്കള്‍: നിര്‍ദേവ്, നിര്‍വിന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com