
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. മഴ കുറഞ്ഞതും ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്കു കാരണമാകുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണമായെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായിരുന്നതിനേക്കാള്‍ വിലവര്‍ധനവാണ് ഈ വര്‍ഷം പച്ചക്കറി വിലയില്‍ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. കടലില്‍ ട്രോളിങ്ങിനെ തുടര്‍ന്ന് മത്സ്യ വിലയും വര്‍ധിച്ചത് സാധാരണക്കാര്‍ക്കു തിരിച്ചടിയായി. മലയാളിയുടെ ഇഷ്ട വിഭവമായ മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണു വിപണിയിലെ വില.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊച്ചിയില്‍ കാരറ്റ് വില 80 രൂപയായിരിക്കുകയാണ്. ഒട്ടുമിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ്. തക്കാളി 100, ബീന്‍സ് 120, വെളുത്തുള്ളി 300, മുരിങ്ങക്കായ 200 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക