സഭാ തര്‍ക്കം: 'വിശ്വാസികള്‍ സംഘം ചേര്‍ന്നു പ്രതിരോധിക്കുന്നു'; ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍

തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്
kerala high court
ഹൈക്കോടതിഫയൽ

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍, കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമം നടക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതി വിധി നടപ്പിലാക്കാനെത്തുമ്പോള്‍ പ്രതിരോധിക്കാന്‍ വിശ്വാസികളുടെ വലിയ സംഘമാണ് എത്തുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ആത്മഹത്യാഭീഷണി മുഴക്കുന്നു. ക്രമസമാധാന നില ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കും. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടിയെടുക്കാന്‍ വൈകിയത്. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പള്ളിത്തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ഇന്നലെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. വിധി നടപ്പിലാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്? സർക്കാർ സ്വീകരിച്ച നടപടികൾ പ്രഹസനമാണെന്നും ഹൈക്കോടതി വിമർശിച്ചു.

kerala high court
'ഒഞ്ചിയവും എടയന്നൂരും ഉൾപ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നു'

ഉത്തരവ് നടപ്പാക്കാൻ രീതികളുണ്ടെന്ന് സർക്കാരിന് അറിയാത്തതല്ലല്ലോയെന്ന് കോടതി ചോദിച്ചു. ഉത്തരവ് നടപ്പാക്കുന്നതിനെ എതിർക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. എന്തിനാണ് പ്രതിരോധിക്കുന്നതെന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് കഴിഞ്ഞ തവണ പറഞ്ഞതല്ലേ? എന്നിട്ടും തടസം നിന്നാൽ കോടതിയലക്ഷ്യമാകുമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com