അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷം ജയിലില്‍; പരോളിലിറങ്ങിയ പ്രതി സഹോദരനെയും കൊന്നു

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം
man-who-killed-his-mother-released-on-parole-and-beat-his-brother-to-death
പ്രതി മോഹനന്‍ ഉണ്ണിത്താന്‍വീഡിയോ സ്ക്രീന്‍ഷോട്ട്
Updated on

പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13-നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

man-who-killed-his-mother-released-on-parole-and-beat-his-brother-to-death
പിആര്‍ഡി മിനി നിധി തട്ടിപ്പ്: 28 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന്‍ ഉണ്ണിത്താന്‍ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങള്‍ രണ്ടുപേരും അവിവാഹിതരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com