എയിംസ് കിനാലൂരില്‍ തന്നെ; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് വീണാ ജോര്‍ജ്

Veena George has said that the Center has accepted Kerala's proposal to set up (AIIMS) at Kinalur in Kozhikode
എയിംസ് കിനാലൂരില്‍ തന്നെ; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് വീണാ ജോര്‍ജ്സഭാ ടിവി

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനുവേണ്ടി ഏറ്റെടുത്തു. ശേഷിക്കുന്ന 50ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിന് വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി എയിംസ് അനുവദിക്കുന്നെങ്കില്‍ അത് കേരളത്തിന് ആയിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്നുപറഞ്ഞത്. അതിന്റെ ഫയല്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് പോയെങ്കിലും ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Veena George has said that the Center has accepted Kerala's proposal to set up (AIIMS) at Kinalur in Kozhikode
സിദ്ധാര്‍ത്ഥന്റെ മരണം: കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റി, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com