സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം; ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

നാട്ടുകാര്‍ വിഷയം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ ഏരിയ കമ്മിറ്റിയും ജില്ല കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
gold-smuggling-gang-action-amidst-controversy-cpm-expels-branch-member
സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം; ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎംടി വി ദൃശ്യം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണക്കടത്തു സംഘം വീട് വളഞ്ഞിരുന്നു. ഈ സംഘത്തില്‍ സജേഷിനൊപ്പം സ്വര്‍ണക്കടത്തു നേതാവ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

നാട്ടുകാര്‍ വിഷയം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ ഏരിയ കമ്മിറ്റിയും ജില്ല കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെയും കൂടി അധിസ്ഥാനത്തിലാണ് സജീഷിനെ പ്രാഥമിക അംഗത്വം റദ്ദാക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

gold-smuggling-gang-action-amidst-controversy-cpm-expels-branch-member
പശുവിനെയും പോത്തിനെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി, പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ പലര്‍ക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാന്‍

സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണു സ്വര്‍ണക്കടത്തു സംഘത്തെ തടഞ്ഞത്. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടിവന്നത്. സിപിഎമ്മിലെ പ്രധാന നേതാവിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചയാളാണു സജേഷ്. സിപിഎം പ്രവര്‍ത്തകര്‍ക്കു സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടാക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com