കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു; കൂരാച്ചുണ്ടില്‍ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് ഏബ്രഹാമിനെ കുത്തിയത്.
കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍
കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍ ഫയല്‍

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് അറുമണിവരെയാണ് ഹര്‍ത്താല്‍. പാലാട്ട് ഏബ്രഹാം (70) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിയോടെയാണ് സംഭവം.

കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് ഏബ്രഹാമിനെ കുത്തിയത്. കാട്ടുപോത്തിന്റെ കൊമ്പ് ഏബ്രഹാമിന്റെ കക്ഷത്തില്‍ ആഴത്തിലിറങ്ങി. ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരു മണിക്കൂറോളം സമയം കഴിഞ്ഞാണ് കണ്ടത്. അപ്പോഴേയ്ക്കും ധാരാളം രക്തം വാര്‍ന്നുപോയിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് വിവരം.

കക്കയത്ത് വയോധികനെ കാട്ടുപോത്ത് കുത്തിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com