മൊബൈല്‍ ചാര്‍ജറില്‍ നിന്നു ഷോക്കേറ്റെന്ന് സംശയം; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മൊബൈല്‍ ചാര്‍ജറില്‍ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നാണ് സംശയം
യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി വീഡിയോ ദൃശ്യം

കൊല്ലം: ഉറങ്ങാന്‍ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊബൈല്‍ ചാര്‍ജറില്‍ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നാണ് സംശയം. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതില്‍ മുരളീധരന്റെയും വിലാസിനിയുടെയും മകന്‍ എം ശ്രീകണ്ഠന്‍ (39) ആണ് മരിച്ചത്.

ഉറക്കം ഉണരാന്‍ വൈകിയതിനെത്തുടര്‍ന്നു വീട്ടുകാര്‍ കിടപ്പുമുറിയില്‍ എത്തി നോക്കിയപ്പോള്‍ ശ്രീകണ്ഠനെ കട്ടിലില്‍ നിന്നു വീണു താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജയ അരി 29 രൂപ; മട്ടയും കുറവയും 30; കെ റൈസ് വിതരണം 12 മുതല്‍

കാലപ്പഴക്കം ചെന്നതിനെ തുടര്‍ന്ന് ചാര്‍ജര്‍ ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാര്‍ജര്‍ വയറിന്റെ ഒരുഭാഗം കരിഞ്ഞ നിലയിലുമായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കി. അതേസമയം മൊബൈല്‍ഫോണിനു തകരാര്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പെയിന്റിങ് കോണ്‍ട്രാക്ടറായിരുന്നു മരിച്ച ശ്രീകണ്ഠന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com