രാവിലെയും രാത്രിയും ഇനി 50 ശതമാനം കുറവ് ഇല്ല; ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ

രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കൊച്ചി മെട്രോ പിന്‍വലിച്ചു
കൊച്ചി മെട്രോ
കൊച്ചി മെട്രോഫയൽ

കൊച്ചി: രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കൊച്ചി മെട്രോ പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവ് നല്‍കിയിരുന്നത്. ഇളവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് വരുമാന വര്‍ധന ലക്ഷ്യമിട്ട് നിരക്ക് ഇളവ് പിന്‍വലിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.

കൊച്ചി മെട്രോ
നഗരത്തെ ഗതാഗതക്കുരുക്കിന് മോചനം; തലശേരി- മാഹി ബെപ്പാസ് ഉദ്ഘാടനം തിങ്കളാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com