ആരോ​ഗ്യ വിഭാഗത്തിന്‍റെ മിന്നൽ പരിശോധന; ബത്തേരിയിൽ ഏഴിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

നഗരസഭ ആരോഗ്യ വിഭാ​ഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്
ബത്തേരിയിൽ പഴകിയ ഭക്ഷണം പിടികൂടി
ബത്തേരിയിൽ പഴകിയ ഭക്ഷണം പിടികൂടിടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

കല്‍പ്പറ്റ: വയനാട് ബത്തേരിയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാ​ഗം നടത്തിയ പരിശോധനയിൽ ഏഴിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ബത്തേരി ടൗണിലെ മലബാർ ഹോട്ടൽ, എം.ഇ.എസ്.കാന്‍റീൻ, ബത്തേരി അസംപ്ഷൻ ഡിഅഡിക്ഷൻ സെൻ്റർ കാന്‍റീൻ, ബീനാച്ചി ടൗണിലെ ഷാർജ ഹോട്ടൽ, ദൊട്ടപ്പൻകുളത്തെ ഗ്രാൻ്റ് ഐറിസ്, കൊളഗപ്പാറ വയനാട് ഹിൽ സ്യൂട്ട്, കോട്ടക്കുന്ന് സൽക്കാര മെസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബത്തേരിയിൽ പഴകിയ ഭക്ഷണം പിടികൂടി
'നിങ്ങള്‍ക്ക് കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ?'; മാസപ്പടി വിവാദത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അസംപ്ഷൻ ജംഗ്ഷനിലെ എംഎം മെസിന് നോട്ടീസും നൽകി. വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ. ഇന്നലെ മാനന്തവാടിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com