'ആത്മഹത്യ ചെയ്ത ഒന്നാം പ്രതിയുടെ അതേ മാനസികാവസ്ഥ, അറസ്റ്റ് തടയണം'; നൃത്ത അധ്യാപകരുടെ ആവശ്യം പരിഗണിച്ചില്ല, സര്‍ക്കാരിനോട് വിശദീകരണം തേടി

കലോത്സവ കോഴ വിവാദത്തില്‍ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം പരി​ഗണിക്കാതെ ഹൈക്കോടതി
പ്രതികളുടെ ആവശ്യം അതേപോലെ പരിഗണിക്കാതിരുന്ന കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
പ്രതികളുടെ ആവശ്യം അതേപോലെ പരിഗണിക്കാതിരുന്ന കോടതി സര്‍ക്കാരിനോട് വിശദീകരണം തേടികേരള ഹൈക്കോടതി, ഫയൽ

കൊച്ചി: കലോത്സവ കോഴ വിവാദത്തില്‍ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം പരി​ഗണിക്കാതെ ഹൈക്കോടതി. ആത്മഹത്യ ചെയ്ത ഒന്നാം പ്രതിയുടെ അതേ മാനസികാവസ്ഥയിലാണ് തങ്ങളെന്ന് ഹര്‍ജി നല്‍കിയ രണ്ടും മൂന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തത് കൊണ്ട് അറസ്റ്റ് തടഞ്ഞ് ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പ്രതികളുടെ ആവശ്യം അതേപോലെ പരിഗണിക്കാതിരുന്ന കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

കലോത്സവ കോഴ കേസില്‍ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതിയായ പി എന്‍ ഷാജിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.മാര്‍ഗംകളിയുടെ നൃത്ത അധ്യാപകരാണ് രണ്ടും മൂന്നും പ്രതികള്‍. ഇവര്‍ പരിശീലിപ്പിച്ച ടീമിനായിരുന്നു കേരള സര്‍വകലാശാല കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. എന്നാല്‍ ഇവര്‍ കോഴ നല്‍കിയാണ് ഒന്നാം സ്ഥാനം നേടിയത് എന്ന ആരോപണമാണ് വിവാദമായത്. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന നിലപാടാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കഴിഞ്ഞദിവസം കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് ജീവനൊടുക്കിയ കാര്യം ഹര്‍ജിക്കാര്‍ കോടതിയെ ധരിപ്പിച്ചു. ആത്മഹത്യ ചെയ്ത ഒന്നാം പ്രതിയുടെ അതേ മാനസികാവസ്ഥയിലാണ് തങ്ങളെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. നിലവില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അറസ്റ്റില്‍ നിന്ന് ഇടക്കാലസംരക്ഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അതേപോലെ പരിഗണിക്കാതിരുന്ന ഹൈക്കോടതി, വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു.

പ്രതികളുടെ ആവശ്യം അതേപോലെ പരിഗണിക്കാതിരുന്ന കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
ജനുവരി 31 വരെയുള്ള ബില്ലുകള്‍ പാസാക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com