കണ്ണൂര്‍: കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനാവാതെ വനം വകുപ്പ്. കടുവയെ പിടികൂടുന്നതിന് രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല. ഇന്നലെ മയക്കുമരുന്ന് വെടിവെച്ച് കടുവയെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വൈകീട്ട് രണ്ട് കൂടുകള്‍ കൂടി സ്ഥാപിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പകല്‍ മുഴുവന്‍ പ്രത്യേകം ടീം രൂപീകരിച്ച് വനം വകുപ്പ് കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
അടയ്ക്കാത്തോട് കരിയംകാപ്പിലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. പ്രദേശത്ത് ഇപ്പോഴും നിരേധനാജ്ഞ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക