24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ഇന്റലിജന്‍സ് ടീം; തെരഞ്ഞെടുപ്പില്‍ കള്ളപ്പണമിടപാട് തടയാന്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതിവകുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളപ്പണമിടപാട് തടയാന്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതിവകുപ്പ്
കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂംപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളപ്പണമിടപാട് തടയാന്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതിവകുപ്പ്. കേരളത്തിലുടനീളം നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഇന്‍കംടാക്സ് ഡയറക്ടര്‍ ജനറല്‍ ദേബ്ജ്യോതിദാസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ജില്ലാതലത്തില്‍ ഇന്റലിജന്‍സ് ടീമിന് രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും അതിര്‍ത്തിജില്ലകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും. പൊതുജനങ്ങള്‍ക്ക് പണം കൈവശംവയ്ക്കാന്‍ പരിധിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഉറവിടം വ്യക്തമാക്കേണ്ടിവരും. സംശയകരമായ ബാങ്ക് ഇടപാടുകളും പരിശോധിക്കും. കൊടകര കുഴല്‍പ്പണക്കേസിലെ പണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
100 മിനിറ്റിനുള്ളില്‍ നടപടി, പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com