'ജന്മദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ടു, പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണി'; സിദ്ധാര്‍ഥനെ റാഗ് ചെയ്തത് തുടര്‍ച്ചയായി എട്ടുമാസം, റിപ്പോര്‍ട്ട് പുറത്ത്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവര്‍ 8 മാസം തുടര്‍ച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്
പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്
പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്ടിവി ദൃശ്യം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവര്‍ 8 മാസം തുടര്‍ച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. മുറിയില്‍വച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാര്‍ഥന്‍ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നല്‍കി. പിറന്നാള്‍ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു സിദ്ധാര്‍ഥനെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോസ്റ്റലില്‍ താമസം തുടങ്ങിയ അന്നുമുതല്‍ എല്ലാ ദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകീട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്ന് മുറിയില്‍വച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാര്‍ഥന്‍ തന്നെ പറഞ്ഞിരുന്നതായാണ് സഹപാഠിയുടെ മൊഴി.

ക്യാംപസില്‍ വളരെ സജീവമായി നിന്ന സിദ്ധാര്‍ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ഥന്‍ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങള്‍ക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്എഫ്‌ഐ കല്‍പ്പറ്റ ഏരിയ കമ്മിറ്റി നേതൃത്വം ഇടപെട്ട് ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയില്‍നിന്നു പരാതിയുടെ കോപ്പി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്
ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു, കൊമ്പുകോര്‍ത്ത് കൊമ്പന്‍മാര്‍; കണ്ടുനിന്നവര്‍ ചിതറിയോടി, ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു- വീഡിയോ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com