വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു; കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് വനം വകുപ്പ്

വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്
കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് വനം വകുപ്പ്
കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് വനം വകുപ്പ്

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് വീട്ടമ്മയെ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചത്.

ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ തത്തയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിച്ചു. വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ രണ്ട് കാട്ടുപന്നികളെയും വെടിവെച്ചു കൊന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് വനം വകുപ്പ്
പാലക്കാട് കാട്ടുപന്നി കാല്‍ കടിച്ചുമുറിച്ചു, ഇടുക്കിയില്‍ കാട്ടുപോത്ത് വയറില്‍ കുത്തി; വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ആദ്യമായാണ് ഒരു മനുഷ്യനെ കാട്ടുപന്നി ആക്രമിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com