ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നതോടെയാണ് ടെസ്റ്റുകള്‍ തടഞ്ഞും പരീശീലന വാഹനങ്ങള്‍ വിട്ട് നല്‍കാതെയും വിവിധ യൂണിയനുകള്‍ പ്രതിഷേധിച്ചത്
പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിൽ വന്നത് വ്യാഴാഴ്ച
പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിൽ വന്നത് വ്യാഴാഴ്ചഫയല്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ വരുത്തിയ പരിഷ്‌കാരത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ സംസ്ഥാനത്ത് ടെസ്റ്റുകള്‍ മുടങ്ങിയ പശ്ചാത്തലത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സിഐടിയു നേതൃത്വത്തില്‍ വെള്ളിയാഴ്ച മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തും. പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നതോടെയാണ് ടെസ്റ്റുകള്‍ തടഞ്ഞും പരീശീലന വാഹനങ്ങള്‍ വിട്ട് നല്‍കാതെയും വിവിധ യൂണിയനുകള്‍ പ്രതിഷേധിച്ചത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമാണെന്നും ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി സിഐടിയു നേതാക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വെള്ളിയാഴ്ച പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയേക്കും. പ്രതിദിനം 30 ടെസ്റ്റുകള്‍ എന്ന നിബന്ധന മാറ്റി പുതുതായി 40 പേര്‍ക്കും നേരത്തെ പരാജയപ്പെട്ട 20 പേര്‍ക്കും അവസരം നല്‍കാമെന്നാണ് ധാരണ. ടെസ്റ്റ് പരിഷ്‌കരിച്ചുള്ള സര്‍ക്കുലര്‍ പിന്‍വലിക്കുംവരെ ഡ്രൈവിങ് ടെസ്റ്റുകള്‍ തടഞ്ഞും ആര്‍ടിഒ ഓഫീസ് സംബന്ധമായ സേവനങ്ങര്‍ നിര്‍ത്തിവച്ചും പ്രതിഷേധിക്കുമെന്നും യൂണിയന്‍ അറിയിച്ചു.

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിൽ വന്നത് വ്യാഴാഴ്ച
ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com