പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

അത്യുഷ്ണത്തെ തുടര്‍ന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗത്തെ തുടര്‍ന്നാണ് തീരുമാനം.
പാലക്കാട് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
പാലക്കാട് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. പ്രതീകാത്മക ചിത്രം

പാലക്കാട്: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളില്‍ രാത്രി ഏഴിനും അര്‍ധരാത്രി ഒന്നിനും ഇടയില്‍ ഇടവിട്ടായിരിക്കും നിയന്ത്രണം. പാലക്കാട് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

പാലക്കാട് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അത്യുഷ്ണത്തെ തുടര്‍ന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗത്തെ തുടര്‍ന്നാണ് തീരുമാനം. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളില്‍ വരുന്ന പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളില്‍ നിന്ന് ലോഡ് നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നു പാലക്കാട് കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

വൈദ്യുതി ഉപഭോഗം കൂടുന്ന സര്‍ക്കിളുകളില്‍ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം നടപ്പാക്കാനുള്ള നിര്‍ദേശം ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് കെഎസ്ഇബി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആദ്യ സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതൊടൊപ്പം ചില മാര്‍ഗനിര്‍ദേശങ്ങളും കെഎസ്ഇബി ഇറക്കിയിട്ടുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ രാത്രി പത്തുമണിക്കും രണ്ടുമണിക്കും ഇടയില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണം എന്നുള്ളതാണ് അതില്‍ പ്രധാനം. വാണിജ്യ സ്ഥാപനങ്ങള്‍ അലങ്കാരവിളക്കുകളും പരസ്യ ബോര്‍ഡുകളും രാത്രി ഒന്‍പതുമണിക്ക് ശേഷം അണയ്ക്കണം, ഗാര്‍ഹിക ഉപയോക്താക്കള്‍ എസി 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com