7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവമുണ്ടായത്
മർദന വിവരം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു
മർദന വിവരം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചുപ്രതീകാത്മക ചിത്രം

കോഴിക്കോട്: ഒരാഴ്ച മുൻപ് വിവാഹിതയായ മകളെ കാണാൻ വരന്റെ വീട്ടിലെത്തിയ വീട്ടുകാർ കണ്ടത് മർദനമേറ്റതിന്റെ പാടുകൾ. കാര്യം തിരക്കിയപ്പോൾ ഭർത്താവ് മർദിച്ചതെന്നായിരുന്നു മകളുടെ മറുപടി. പിന്നെ വൈകിയില്ല യുവതിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ വേർപിരിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവമുണ്ടായത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു യുവാവും യുവതിയും വിവാഹിതരാവുന്നത്. വരന്റെ വീട്ടിലേക്ക് വധുവിന്റെ വീട്ടുകാര്‍ വിരുന്നെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ടത്.

മർദന വിവരം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു. വധുവിന്റെ പിതാവ് പരാതി നൽകുകയും ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കി നൽകി ഇരുവരും വേർപിരിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com