കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബ് റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു
സ്ഫോടനം നടന്ന സ്ഥലത്ത് ഡോ​ഗ് സ്ക്വാഡ് പരിശോന നടത്തുന്നു
സ്ഫോടനം നടന്ന സ്ഥലത്ത് ഡോ​ഗ് സ്ക്വാഡ് പരിശോന നടത്തുന്നു ടെലിവിഷൻ ദൃശ്യം

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് റോഡില്‍ പൊട്ടിയ നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ ബാവോടാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബ് റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ഫോടനം നടന്ന സ്ഥലത്ത് ഡോ​ഗ് സ്ക്വാഡ് പരിശോന നടത്തുന്നു
കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്

പ്രദേശത്ത് സിപിഎം- ബിജെപി സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അതിനാല്‍ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. അതിനിടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ബോംബ് പൊട്ടിച്ചത് ആരാണ് എന്നതിനേക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കും. എതിരാളികളെ പേടിപ്പിക്കാനോ ശക്തിതെളിയിക്കാനോ വേണ്ടിയാകാം സ്‌ഫോടനം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പടെയുള്ളവര്‍ പരിശോന നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com