കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

പരിശോധനയ്ക്കയച്ച ഫലം പുറത്തുവന്നാലെ സ്ഥിരീകരിക്കാനാവൂ
west nile fever
കോഴിക്കോട് മെഡിക്കൽ കോളജ്ട്വിറ്റർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നു. പരിശോധനയ്ക്കയച്ച ഫലം പുറത്തുവന്നാലെ സ്ഥിരീകരിക്കാനാവൂ.

വെസ്റ്റ്‌നൈൽ പനി സംശയിക്കുന്നതിനാൽ കുട്ടിയുടെ ശരീരത്തിൽ നിന്ന് രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് കാത്തിരിക്കുന്നത്. ജില്ലയിൽ ഇതുവരെ 7 പേർക്കാണ് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com