പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

രാഹുൽ ഇന്ത്യ വിട്ടതായും ഇയാൾ ജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി
Domestic Violence; Accused Rahul
രാഹുൽഫയല്‍

കോഴിക്കോട്: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ​ഗോപാലിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റർ പോൾ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിൻവലിച്ചാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ.

രാഹുൽ ഇന്ത്യ വിട്ടതായും ഇയാൾ ജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി. തിരിച്ചെത്തിക്കാനുള്ള നടപടികൾ പു​രോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ താൻ രാജ്യം വിട്ടതായി രാഹുൽ തന്നെ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നു ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥായാണെന്നും രാ​ഹുൽ പറഞ്ഞു.

രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയത് കർണാടകയിലായിരുന്നു. കോഴിക്കോടു നിന്ന് റോഡ് മാർഗം ബംഗളൂരുവിലെത്തിയ ഇയാൾ ഇവിടെ നിന്ന് സിം​ഗപ്പൂരിലേക്കും അവിടെ നിന്നു ജർമനിയിലേക്കും കടന്നുവെന്നാണ് റിപ്പോർട്ടുകൾ.

Domestic Violence; Accused Rahul
മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com