മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

കൊരട്ടി കോനൂര്‍ പാറക്കൂട്ടം പള്ളിപറമ്പില്‍ അശ്വിന്‍ (21) ആണ് അറസ്റ്റിലായത്.
A young man who broke into a house in Koratti was arrested
മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തുവീഡിയോ ദൃശ്യം

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി കോനൂര്‍ പാറക്കൂട്ടം പള്ളിപറമ്പില്‍ അശ്വിന്‍ (21) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.

മുന്‍ പഞ്ചായത്തംഗവും സമീപമാവാസിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായി വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസഭ്യം പറഞ്ഞ പ്രതി വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസെത്തിയാണ് വരുതിയിലാക്കിയത്. മയക്കുമരുന്നിന് അടിമയായ പ്രതി പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്നും പറയുന്നു.

A young man who broke into a house in Koratti was arrested
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com