
തൃശൂർ: വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കൊലക്കേസ് പ്രതി ബാലമുരുകനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. വിയ്യൂര്‍ ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ഒരു വീടിനു മുന്നിൽ നിർത്തിവച്ചിരുന്ന ബൈക്കുമെടുത്താണ് കടന്നു കളഞ്ഞത്. ഇയാള്‍ കേരളം വിട്ടെന്നാണ് സൂചന.
തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂര്‍ അതി സുരക്ഷാ ജയിലില്‍ എത്തിച്ച സമയത്ത് തമിഴ്നാട് പൊലീസിന്റെ കണ്ണു വെട്ടിച്ചാണ് ഇയാൾ കടന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. തമിഴ്‌നാട് പൊലീസിന്റെ വാനിലായിരുന്ന ഇയാളെ കൊണ്ടുവന്നത്. വിയ്യൂര്‍ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാര്‍ ബാലമുരുകന്റെ കയ്യിലെ വിലങ്ങ് ഊരി. ഈ തക്കത്തില്‍ ഇയാള്‍ വാനിന്റെ ഇടതുവശത്തെ ഗ്ലാസ് ഡോര്‍ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ബാലമുരുകന് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊടും കുറ്റവാളിയാണ് രക്ഷപ്പെട്ട ബാലമുരുകൻ. അഞ്ച് കൊലപാതകവും മോഷണവും ഉൾപ്പടെ 53 കേസുകളിൽ പ്രതിയാണ് ഇയാൾ. രണ്ടാം തവണയാണ് പൊലീസിന്റെ കയ്യിൽനിന്ന് ബാലമുരുകൻ രക്ഷപ്പെടുന്നത്. മറയൂരിൽ നടന്ന മോഷണങ്ങളുടെ തെളിവെടുപ്പിന് തമിഴ്നാട്ടിലെത്തിച്ചപ്പോഴായിരുന്നു ആദ്യ രക്ഷപ്പെടൽ. മോഷണത്തിനിടെ ആളുകളെ ആക്രമിക്കുന്നതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ